യുപിഎഫ് യുഎഇ സ്റ്റുഡൻസ് ക്യാമ്പ് ഓഗ. 21 നാളെ മുതൽ

യുപിഎഫ് യുഎഇ സ്റ്റുഡൻസ് ക്യാമ്പ് ഓഗ. 21 നാളെ മുതൽ

ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ് യുഎഇ യുടെ ആഭിമുഖ്യത്തിൽ എക്സൽ വിബിഎസ് മിനിസ്ട്രീസ് ഇൻ്റർനാഷണൽ നയിക്കുന്ന ത്രിദിന സ്റ്റുഡൻസ് ക്യാമ്പ്  ഷാർജ വർഷിപ് സെൻ്ററിൽ നാളെ ആരംഭിക്കും. ഓഗസ്റ്റ് 21 മുതൽ 23 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ് നടക്കും.

My Compass - ജീവിത ലക്ഷ്യത്തിലേക്കുള്ള ദിശ എന്നതാണ് ചിന്താവിഷയം. ഇവാ. അനിൽ ഇലന്തൂർ, ഇവാ. ബ്ലെസ്സൻ തോമസ്, പാസ്റ്റർ റിബി കെന്നത്ത്, ഡോ.സജി കുമാർ കെ പി (കോട്ടയം), പാസ്റ്റർ ഷിനു തോമസ് (കാനഡ) തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. വിവിധ എമിറേറ്റുകളിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിന്നും സൗജന്യ ഗതാഗത സൗകര്യവും ഉണ്ടായിരിക്കും.

റവ.ഡോ. കെ ഒ മാത്യു, റവ.ഡോ.വിൽസൻ ജോസഫ്, റവ.ജേക്കബ് വർഗീസ് (പെർമനൻ്റ് എക്സിക്യുട്ടീവ് മെമ്പേഴ്സ്), പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്), ഡോ. സതീഷ് മാത്യു (വൈസ് പ്രസിഡൻ്റ്), ബ്ലെസൻ ദാനിയേൽ (സെക്രട്ടറി), പ്രസാദ് ബേബി ജോയിൻ്റ് സെക്രട്ടറി), ബെന്നി എബ്രഹാം (ട്രഷറാർ), റോബിൻ കീച്ചേരി (ജോയിൻ്റ് ട്രഷറാർ & മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ജോൺ മാത്യു (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബ്ലെസൻ ജോർജ്, പാസ്റ്റർ നിഷാന്ത് എം. ജോർജ് (ക്യാമ്പ് കോർഡിനേറ്റേഴ്സ്), ജേക്കബ് ജോൺസൻ, യൂജിൻ കോൺസേര (ഓഡിറ്റേഴ്സ്) എന്നിവരടങ്ങിയ യുപിഎഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

വാർത്ത : റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)