പെന്തെക്കോസ്തുകാരുടെ ഐക്യതയും പ്രവർത്തനങ്ങളും ശ്രദ്ധേയം: മന്ത്രി ഗണേഷ് കുമാർ

പെന്തെക്കോസ്തുകാരുടെ ഐക്യതയും പ്രവർത്തനങ്ങളും ശ്രദ്ധേയം: മന്ത്രി ഗണേഷ് കുമാർ

പത്തനാപുരം: പെന്തെക്കോസ്തുകാരുടെ ഐക്യതയും പ്രവർത്തനങ്ങളും എന്നും ശ്രദ്ധേയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. സമൂഹത്തിൽ ശാന്തിയും സമാധാനവും പകരാൻ പെന്തെക്കോസ്തു വിശ്വാസികൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത് പ്രശംസനീയവും മാതൃകാപരവുമാണെന്നും മന്ത്രി പറഞ്ഞു. പത്തനാപുരം പിടവൂർ ബ്ലോക്ക് പടി പെനിയേൽ ഐപിസിയിൽ നടന്ന യുപിആർഎഫിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റർമാരായ പി.കെ. ജോസ്, എബി എബ്രഹാം പത്തനാപുരം എന്നിവർ പ്രസംഗിച്ചു. 

പാസ്റ്റർ മാത്യുകുട്ടി പി.എം, പാസ്റ്റർ വൈ.തോമസ് (സെക്രട്ടറി), പാസ്റ്റർ ഷാജി വർഗ്ഗീസ്

യുപിആർഎഫ് ഭാരവാഹികളായി പാസ്റ്റർ മാത്യുകുട്ടി പി.എം (പ്രസിഡൻ്റ്), പാസ്റ്റർ ബാബു ശാമുവേൽ, പാസ്റ്റർ പ്രെയിസ് തോമസ് (വൈസ് പ്രസിഡൻ്റ്മാർ), പാസ്റ്റർ വൈ.തോമസ് (സെക്രട്ടറി), പാസ്റ്റർ ജോർജ് കുട്ടി (ജോ.സെക്രട്ടറി) പാസ്റ്റർ ഷാജി വർഗ്ഗീസ് (ട്രഷറർ) എന്നിവരയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ റ്റി. എം. എബ്രഹാം, പാസ്റ്റർ തോമസ് കോരിതിനേയും തിരഞ്ഞെടുത്തു.

Advertisement