ഐപിസി ചെന്നൈ ഡിസ്ട്രിക് കൺവൻഷൻ ജനു.3 മുതൽ
ചെന്നൈ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ചെന്നൈ സെൻട്രൽ 29- മത് വാർഷിക കൺവൻഷൻ ജനു. 3 മുതൽ അമ്പത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള സാം മഹൽ ആഡിറ്റോറിയത്തിൽ നടക്കും.
ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ. സി. വർഗീസ് ഉത്ഘാടനം ചെയ്യും.
ഐപിസി സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെ. മാത്യൂസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ കിങ്സ്റ്‌ലി ചെല്ലൻ, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിക്കും.
ഡിസ്ട്രിക് ഗായക സംഘം ആരാധനക്ക് നേതൃത്വം നൽകും.
വെള്ളി രാവിലെ10 ന് ഉപവാസ പ്രാർത്ഥന, ഉച്ചകഴിഞ്ഞു 2ന് ഡിസ്ട്രിക് സോദരി സമാജം വാർഷീക സമ്മേളനം, ശനിയാഴ്ച രാവിലെ 10 ന് ഉണർവ്വ് യോഗവും 2 ന് ഡിസ്ട്രിക് സൺഡേ സ്കൂൾ വാർഷിക സമ്മേളനം, സംസ്ഥാന പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം എന്നിവ നടക്കും.
ജനു. 5 ന് ഞായർ രാവിലെ 8 ന് സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. വിവരങ്ങൾക്ക്: പബ്ലിസിറ്റി കൺവീനർ ഷിബു കോശി -9840484279