എം.സി.പി.എഫ് സംയുക്ത കൺവൻഷൻ ഏപ്രിൽ 29 മുതൽ

എം.സി.പി.എഫ് സംയുക്ത കൺവൻഷൻ ഏപ്രിൽ 29 മുതൽ

വാർത്ത : സുജാസ് റോയ് ചീരൻ 

ഈങ്ങാപ്പുഴ : മലബാർ ക്രിസ്ത്യൻ പെന്തക്കോസ്ത് ഫോറം (എം സി പി എഫ് ) സംയുക്ത കൺവൻഷൻ ഏപ്രിൽ 29,30,മെയ്‌ 1 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 6  മുതൽ 9 വരെ ഈങ്ങാപ്പുഴ ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജോ തോമസ്, അനീഷ് കാവാലം, സുഭാഷ് കുമരകം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.

ജെസ്വിൻ ജോൺ,, ലോർഡ്സൺ ആന്റണി എന്നിവർ നേതൃത്വം നൽകുന്ന ക്വയർ ഗാനങ്ങൾ ആലപിക്കും.ഏപ്രിൽ 30 ബുധൻ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ യൂത്ത് മീറ്റിംഗ്, മെയ്‌ 1 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ പവർ കോൺഫറൻസ് എന്നിവ നടക്കും.

Advertisement