ബാലലോകം വിബിഎസ് ഏപ്രിൽ 30 ഇന്ന് സമാപിക്കും

പഴഞ്ഞി : ഗുഡ്ന്യൂസ് ബാലലോകത്തിൻ്റെ
നേതൃത്വത്തിൽ പഴഞ്ഞി
അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ ഹാളിൽ
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന
വെക്കേഷൻ ബൈബിൾ സ്കൂൾ (വി ബി എസ് ) ഇന്ന് സമാപിക്കും.
വിബിഎസ് ഗുഡ്ന്യൂസ് കോഡിനേറ്റർ ഡോ സാജൻ സി ജേക്കബ് ഉദ്ഘാടനം ചെയ്തു.
ബാലലോകം മുൻ സംസ്ഥാന പ്രസിഡൻ്റ് ഇവാ ഡെന്നി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനിൽ തിമത്തി,
പാസ്റ്റർ ലിജോ പാപ്പൻ, ബിബിൻ, പാസ്റ്റർ ബ്രൈറ്റ് ദാനിയേൽ, ലിയാ ലിജോ, പി.സി ആൽഫമോൾ
എന്നിവർ സംസാരിച്ചു.
എൻ്റെ ലക്ഷ്യത്തിലേക്കുള്ള ദിശ എന്നതാണ് തീം.

സംഗീത പരിശീലനം, ആക്ഷൻ സോങ്ങ്, മാജിക്, പപ്പറ്റ് ഷോ, സ്പോർട്സ് മത്സരങ്ങളും ഉണ്ടായി.
ബുധനാഴ്ച ലഹരി വിരുദ്ധ
ബോധവത്ക്കരണം, പ്രതിജ്ഞ
യെടുക്കൽ, റാലി, എന്നിവയും നടക്കും. 11.30 ന് സമാപന സമ്മേളനം ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ഉദ്ഘാടനം ചെയ്യും. ഗ്ലോറിയ മിനിസ്ട്രീസ്
ചെയർമാൻ പാസ്റ്റർ എ.സി ജോസ് മുഖ്യാതിഥിയായിരിക്കും
കുന്നംകുളം സിഐ യു.കെ ഷാജഹാൻ വിശിഷ്ടാതിഥിയായിരിക്കും.
പി.സി ഗ്ലെന്നി, റോയ്സൻ ഐ ചീരൻ. ഷാജൻ മുട്ടത്ത് തുടങ്ങിയവർ പങ്കെടുക്കും.

