തൃശൂർ കൈതമംഗലം ഷെർലി ജോൺസൺ (57) നിര്യാതയായി
തൃശൂർ: തൃശൂർ നെല്ലിക്കുന്ന് കൈതമംഗലം വീട്ടിൽ (കൂട്ടാല) പാസ്റ്റർ കെ.എം ജോൺസൻ്റെ ഭാര്യ ഷെർലി ജോൺസൺ (57) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 26 ന് ശനിയാഴ്ച രാവിലെ 9 ന് ഐപിസി നെല്ലിക്കുന്ന് ഇമ്മാനുവേൽ സഭാ അങ്കണത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് കരിപ്പകുന്നിലെ സഭാ സെമിത്തേരിയിൽ.
ഐപിസി കൽപ്പാക്കം(ചെന്നൈ), ചാലകുടി, ദേവിയോട് ( കന്യാകുമാരി), ചുള്ളിയോട് (വയനാട്), മുണ്ടക്കയം, പുളിന്താനം, ചേരുംകുഴി തുടങ്ങി വിവിധയിടങ്ങളിൽ സഭാ ശുശ്രൂഷകളിൽ ഭർത്താവിനോടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിലും സഭാ വളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു.
ദീർഘനാളുകളായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു.
പിതാവ് പരേതനായ വള്ളോംതറയിൽ മാത്യു (കുടപ്പനമൂട്). മാതാവ് കാതേട്ട് വീട്ടിൽ ശോശാമ്മ മാത്യു.
മക്കൾ: ജെറിൻ, ഷെറിൻ. മരുമകൻ: ഡെന്നി വർഗീസ്. കൊച്ചുമകൾ: ഡെയ്സി ഡെന്നി.
Advertisement











































