പാസ്റ്റർ ജോസ് പ്രകാശ് (44) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
നെയ്യാറ്റിൻകര: വാഹനാപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഐപിസി നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറി പാസ്റ്റർ ജോസ് പ്രകാശ് (44) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 7 ന് പേരക്കോണം ആനക്കുഴി വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം വൈകുന്നേം 5 നടക്കും.
തന്റെ മകനെ സ്കൂളിൽ നിന്നും കുട്ടികൊണ്ടു പോകുന്ന വഴിയിൽ കാരക്കോണത്തു വച്ച് തൻ്റെ ബൈക്കിൽ തമിഴ്നാട് സ്റ്റേറ്റ് ബസ് ഇടിക്കുകയും അതിൻ്റ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന പാസ്റ്റർ ജോസ് പ്രകാശ് സമീപമുള്ള കോൺക്രീറ്റിൽ തലയിടിച്ച് വീഴുകയും ചെയ്തിരുന്നു. തൻ്റെ മകൻ കടയിൽ സാധനം വാങ്ങുവാൻ പോയപ്പോഴാണ് സംഭവം നടന്നത്.
Advertisement

























































Advertisement




























































