119-ാം സങ്കീർത്തനം മന:പാഠം ചൊല്ലി സഹോദരിമാർ

119-ാം സങ്കീർത്തനം മന:പാഠം ചൊല്ലി സഹോദരിമാർ

പാമസ്റ്റൺ:119-ാം സങ്കീർത്തനം ഇംഗ്ലീഷിൽ മന:പ്പാഠമായി ചൊല്ലി ശ്രദ്ധനേടി സഹോദരിമാർ. 6 വയസുള്ള ഡാനിയേലയും 7 വയസുകാരി ഡെബോറയുമാണ്  119-ാം സങ്കീർത്തനം തെറ്റു കൂടാതെ മന:പ്പാഠമായി ചൊല്ലിയത്.

ന്യൂസീലൻഡിലെ പാമസ്റ്റൺ നോർത്തിലെ ഫെയിത്ത് റിവൈവൽ ചർച്ച് അംഗങ്ങളായ റോബിൻ ജോസഫിൻ്റെയും രാജി റോബിൻ്റെയും മക്കളാണ് Cornerstone Christian School വിദ്യാർത്ഥികളായ ഡെബോറയും ഡാനിയേലയും.

ഇവരുടെ മൂത്ത സഹോദരൻ ഡിയോൺ തനിക്ക് 7 വയസുള്ളപ്പോൾ 119-ാം സങ്കീർത്തനം പറഞ്ഞ് തൻ്റെ സഹോദരങ്ങൾക്ക് വഴികാട്ടിയായി. 

മാതാവ് രാജി തൻ്റെ 7-ാംവയസിൽ ഒരു മത്സരത്തിൻ്റെ ഭാഗമായി 119-ാം സങ്കീർത്തനം പറഞ്ഞ് സമ്മാനം നേടിയിട്ടുണ്ട്. തൻ്റെ കുഞ്ഞുങ്ങളെയും ആ പ്രായത്തിൽ തന്നെ ബൈബിളിലെ ഏറ്റവും വലിയ അദ്ധ്യായം ഹൃദിസ്ഥമാക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനു അടിസ്ഥാനമായത്.

നിൻ്റെ വചനം എൻ്റെ കാലിനു ദീപവും എൻ്റെ പാതെക്കു പ്രകാശവും ആകുന്നു എന്നുള്ളതാണ് ഈ കുഞ്ഞുങ്ങളുടെ ഇഷ്ട വചനം.