ആശിഷിനെ മറക്കരുത്
മാവേലിക്കര :പുത്തൻ ബാഗും യൂണിഫോമും ഇട്ടു അഞ്ചാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തു ബിഷപ്പ് ഹോഡ്ജസ് സ്കൂൾ, മാവേലിക്കയിൽ പുതിയ കൂട്ടുകാരുടെ കൈക്കുപിടിച്ച് കളിച്ചു ചിരിച്ചു പഠിക്കേണ്ട 10 വയസ്സ്കാരൻ ആശിഷ് (ഇമ്മാനുവേൽ സജൻ ജോർജ്) ബ്ലഡ് ക്യാൻസർ ബാധിച്ച് വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ അഡിമിറ്റ് ചെയ്ത് ചികിത്സയിൽ കഴിയുന്നു. വിദഗ്ധചികിത്സ വേണ്ടിയതിനാൽ പത്ത് മാസം ആശുപത്രിയിൽ കിടത്തി ചികിത്സയും തുടർന്ന് മൂന്ന് വർഷത്തോളം തുടർചികിത്സയും ആവശ്യമാണെന്നു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. ഇതിന് ഭാരിച്ച തുക ആവശ്യം ആണ്. ഓട്ടോ ഡ്രൈവർ ആയ കുറവനയ്യത്ത് വീട്ടിൽ സജൻ ജോർജിനും വീട്ടമ്മയായ മിനിക്കും ആശിഷ് കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. മുച്ചക്ര വാഹനം ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് നിത്യ ചിലവിനു പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബം കഷ്ടപ്പെട്ടാണെങ്കിലും മക്കളെ പഠിപ്പിച്ചു ജീവിതം കരുപിടിപ്പിക്കാൻ ഓടുമ്പോൾ മകന്റെ രോഗം ഈ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തളർത്തിയിരിക്കയാണ്.
ഐപിസി മാവേലിക്കര വെസ്റ്റ് സെന്ററിൽ ഐപിസി സീയോൻ ഇരമത്തൂർ സഭയിലെ സജീവ കുടുംബമാണ്. പഠനത്തിലും സമർത്ഥനായ ആശിഷ് സൺഡേ സ്കൂളിലും പിവൈപിഎ യിലും സജീവമാണ്. ദൈവം നമ്മോട് കൂടെ എന്നർത്ഥമുള്ള 'ഇമ്മാനുവേൽ 'എന്നും പേരുള്ള ആശിഷിൻ്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുകയും ആശിഷിന്റെ മുഖത്തെ ചിരിമായാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്യണം എന്ന് അപേഷിക്കുന്നു.
സജൻ ജോർജ്, എസ്ബിഐ അക്കൗണ്ട് നമ്പർ : 67197544743, ബ്രാഞ്ച് ചെന്നിത്തല, IFSC : SBIN0070304, ഗൂഗിൾ പേ നമ്പർ :+91 97440 56365

