അമേരിക്കയിൽ ഒരു കോടി ക്രൈസ്തവർ നാടുകടത്തൽ ഭീഷണിയിൽ; കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകള്‍

അമേരിക്കയിൽ ഒരു കോടി ക്രൈസ്തവർ നാടുകടത്തൽ ഭീഷണിയിൽ; കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകള്‍

മേരിക്കയിൽ 12 ക്രൈസ്തവരിൽ 1 എന്ന കണക്കില്‍ നാടുകടത്തപ്പെടാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്.  ശരീരത്തിന്റെ ഒരു ഭാഗം (One Part of the Body) എന്ന തലക്കെട്ടിൽ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകളും ക്രിസ്തീയ പഠന കേന്ദ്രങ്ങളും ചേർന്ന് പുറത്തിറക്കിയ ലേഖനത്തിലാണ് ഈ മുന്നറിയിപ്പെന്നും ട്രംപ് ഭരണകൂടത്തിന്‍റെ നാടുകടത്തൽ നയങ്ങൾ ഏതാണ്ട് 2 കോടി പേരെ ബാധിക്കുമെന്ന് കണക്കാക്കുന്നതായും നോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു..

ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരായിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ടിപിഎസ് (താല്ക്കാലിക സംരക്ഷണ സ്റ്റാറ്റസ്) ലഭിച്ചിരുന്ന കുടിയേറ്റക്കാരായ ക്രൈസ്തവർക്ക് അവകാശം റദ്ദാക്കപ്പെടാനിടയുണ്ടെന്നും ലേഖനം ചൂണ്ടികാട്ടുന്നു. ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് കർശനമാക്കിയ കുടിയേറ്റ നയങ്ങൾ,  ലാറ്റിൻ അമേരിക്കൻ ക്രൈസ്തവരെ ലക്ഷ്യംവച്ചായിരുന്നെന്ന്  വിമർശനങ്ങൾ ഉയർന്നിരുന്നു എന്നും മനോരമ ന്യൂസിൽ പറയുന്നു.

'കാലിൽ വേദന തോന്നുമ്പോൾ കൈ അതിനെ അവഗണിക്കാത്തത് പോലെ, സഭയുടെ ഒരംഗം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവർ പ്രതികരിക്കണം' എന്ന് ലേഖനത്തില്‍ പറയുന്നു. രേഖ രാഷ്ട്രീയമല്ലെന്നും എല്ലാ നാടുകടത്തലുകളെയും എതിർക്കുന്നില്ലെന്നും കത്തോലി സഭാ പ്രതിനിധികൾ വ്യക്തമാക്കിയതായി വത്തിക്കാന്‍ ന്യൂസ് പറയുന്നു. എന്നാൽ നിലവിലെ വിവേചനരഹിതമായ നടപടികൾ ക്രൈസ്തവ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആത്മീയ ഐക്യത്തെ ബാധിക്കുമെന്നാണ് വിമര്‍ശനം.

ഇത് ഒരു ആത്മീയ അലാറം മാത്രമാണ്. കുടിയേറ്റക്കാരായ സഹോദരങ്ങളുടെ യാതനയിൽ പങ്കുചേരാൻ ഞങ്ങൾ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നു" - യുഎസ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫ്രന്‍സ് അറിയിച്ചു. ഇത് മതവിവേചനത്തിന്റെ രൂപമാണെന്ന് മാനവാവകാശ പ്രവർത്തകർ വിമര്‍ശനം ഉന്നയിക്കുമ്പോള്‍,നിയമം ലംഘിച്ചവരെ മാത്രമേ നാടുകടത്തൽ ലക്ഷ്യമിടുന്നുള്ളൂ എന്നാണ് സർക്കാർ പ്രതികരണണം. സഭകളുടെ ഈ ഇടപെടൽ അമേരിക്കൻ കുടിയേറ്റ നയത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഒരു കോടി ക്രൈസ്തവര്‍.