40 ദിന ഉപവാസ പ്രാർഥന ഒക്ടോ.5 ന് സമാപിക്കും

40 ദിന ഉപവാസ പ്രാർഥന ഒക്ടോ.5 ന് സമാപിക്കും

ബീദർ (കർണാടക):  ഐ.പി.സി കർണാടക സ്റ്റേറ്റ് ബീദർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ബീദർ ബഥേൽ ഐ.പി.സി ഹാളിൽ നടന്ന് വരുന്ന 40 ദിന ഉപവാസ പ്രാർഥന ഒക്ടോബർ 5 ഞായറാഴ്ചയോടെ  സമാപിക്കും.
ഒക്ടോബർ 4, 5 (ശനി, ഞായർ) തീയതികളിൽ രാവിലെ 10 മുതൽ നടക്കുന്ന ഉപവാസ പ്രാർഥനയിൽ പാസ്റ്റർ രാജു കെ. തോമസ് (സൂറത്ത് ) മുഖ്യ പ്രസംഗകനായിരിക്കും. 
ബീദർ സെൻ്റർ പാസ്റ്റർ ഷിജു എസ്.ജോർജ് നേതൃത്വം നൽകും.