വിസ്കോൻസിൻ സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ജെറമി ലൂക്കോസ് 

വാർത്ത: കുര്യൻ ഫിലിപ്പ്

മിൽവാക്കി:വിസ്കോൺസിൻ — 2025–2026 കാലത്തേക്കുള്ള വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വിസ്കോൺസിൻ സർവകലാശാല മിൽവാക്കി (UWM) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെറമി ലൂക്കോസ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജെറമി ഇപ്പോൾ ആർക്കിടെക്ചറും ഇക്കണോമിക്സും എന്ന ഇരട്ട സ്പെഷ്യലൈസേഷനിൽ വിദ്യാഭ്യാസം നടത്തുകയാണ്. 2023 മുതൽ 2025 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം, തന്റെ വിനയം, നിഷ്ഠ, നേതൃത്വ ശൈലി എന്നിവ കൊണ്ടു വിദ്യാർത്ഥികൾക്കിടയിൽ വലിയ അംഗീകാരം നേടിയിരുന്നു.

23,000-ത്തിലധികം അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥികളടങ്ങിയ UWM വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ്‌ ആയിട്ടാണ് ജെറമി തിരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം സ്വദേശികളായ ഡോ. റെജി ലൂക്കോസിന്റെയും ഹെലൻ ലൂക്കോസിന്റെയും മകനാണ്. ചിക്കാഗോയിലുള്ള ഡോ. സജി ലൂക്കോസ് അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്. ജെറമി ചിക്കാഗോയിലെ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലെ സജീവാംഗവുമാണ്.