ഹ്യൂസ്റ്റൺ എച്ച്പിഎഫ്. ഹിന്ദി കൺവെൻഷൻ നവം. 14–15ന്

ഹ്യൂസ്റ്റൺ എച്ച്പിഎഫ്. ഹിന്ദി കൺവെൻഷൻ നവം. 14–15ന്

വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക ഹിന്ദി കൺവെൻഷൻ നവംബർ 14–15 തീയതികളിൽ സ്റ്റാഫോർഡിലെ Living Waters Christian Church ൽ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റർ ഇമ്മാനുവൽ ഖുറാം (Conroe), ഡോ.ഷിബു തോമസ് (Atlanta)യും എന്നിവർ പ്രസംഗിക്കും.

വെള്ളിയാഴ്ച, നവംബർ 14-ന്, രാത്രി 7 നും  ശനിയാഴ്ച, നവംബർ 15-ന്, രാത്രി 6 .30 നും യോഗങ്ങൾ നടക്കും. HPF Hindi Choir നോടൊപ്പം Emmanuel COG Choirയും പ്രത്യേക ഹിന്ദി ആരാധനയിൽ പങ്കെടുക്കും. സ്റ്റീഫൻ സാമുവൽ കോർഡിനേറ്ററായി നേതൃത്വം നല്കും.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Song Coordinator), ജോൺ മാത്യു (Mission & Charity Coordinator), ഫിന്നി രാജു ഹൂസ്റ്റൺ (Media Coordinator) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 പെന്തെക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഡോ.സാം ചാക്കോ :(609) 498-4823