കാനഡ ഒട്ടാവ കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ വിബിഎസിനു അനുഗ്രഹീത സമാപനം
ഒട്ടാവ: കാനഡയുടെ ക്യാപിറ്റൽ സിറ്റിയായ ഒട്ടാവ പട്ടണത്തിൽ പ്രവർത്തിക്കുന്ന കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പിൻെറ ആഭിമുഖ്യത്തിൽ വിബിഎസ് നടന്നു. പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ചാരംഭിച്ചു. വിവിധസഭകളിൽ നിന്നുള്ള കുഞ്ഞുങ്ങൾ പങ്കെടുത്തു.'ലീഡേഴ്‌സ് വണ്ടർ ജംഗ്ഷൻ' എന്നതായിരുന്ന പ്രധാന ചിന്താവിഷയം. കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു. സമാപനത്തോടനുബന്ധിച്ച് റാലിയും നടന്നു.

