'യൂത്ത് എറൈസ് ' യുവജന സമ്മേളനം ഓഗ. 8 ന് ബെംഗളുരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് യുവജന വിഭാഗം ഒരുക്കുന്ന യുവജന സമ്മേളനം (യൂത്ത് എറൈസ് ) ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മുതൽ 1 വരെ ഹൊറമാവ് അഗര എലീം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ഡോ.സിനി ജോയ്‌സ് മാത്യു പ്രസംഗിക്കും. എലീം ചർച്ച് ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും . പാസ്റ്റർമാരായ ജെയ്‌മോൻ കെ. ബാബു , ബ്ലസൺ ജോൺ , സിസ്റ്റർ റോൺസി ഡേവിസ് എന്നിവർ നേതൃത്വം നൽകും .




