എജി മലയാളം സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.23 നും 30 നും
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 30 ഞായറാഴ്ചയോടെ സമാപിക്കും.
ഉച്ചക്ക് 3.30 മുതൽ 5.30 വരെ ജൂനിയർ, ഇൻ്റർമീഡിറ്റ് , സീനിയർ വിദ്യാർഥികളുടെ പരീക്ഷകളാണ് നടക്കുന്നത് .
മലയാളം ഡിസ്ട്രിക്റ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 56 സെക്ഷനുകളിൽ സെന്ററുകൾ തിരിച്ച് ഇക്കുറി പരീക്ഷ നടത്തപ്പെടുന്നത്. ഡിസ്ട്രിക്ട് സൺഡേ സ്കൂൾ കമ്മിറ്റി നിയോഗിക്കുന്ന സൂപ്പർവൈസർമാർ പരീക്ഷ കാര്യങ്ങൾ മേൽനോട്ടം വഹിക്കും.
ഈ വർഷം 9400 ൽ പരം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ബിഗിനർ, പ്രൈമറി വിഭാഗം പരീക്ഷ നേരത്തെ നവം. 23 ന് നടത്തിയിരുന്നു.
ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസ് (മാവേലിക്കര), സെക്രട്ടറി ജോൺസൻ .ടി ( തിരുവനന്തപുരം), ട്രഷറർ ബിജു ഡാനിയേൽ ( എറണാകുളം) എന്നിവർ നേതൃത്വം നൽകും.

