ആലപ്പുഴയിൽ ഏകദിന യുവജന ക്യാമ്പ് മെയ് 14 ന്
ആലപ്പുഴ: ആലപ്പുഴയിലെ സംയുക്ത പെന്തെക്കോസ്തു യുവജന കൂട്ടായ്മയായ എൻഡ് ടൈം റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 14 ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ആലപ്പുഴ ഐപിസി ഏബേനേസർ ടൗൺ ചർച്ചിൽ 'കൈറോസ് 2025' ഏകദിന യൂത്ത് ക്യാമ്പ് നടക്കും.
ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘടന സന്ദേശം നൽകും. ഡോ.ദീപ നേബു, സിസ്റ്റർ ലിഡിയ ജോൺസൺ തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകും. റിവൈവൽ മെലഡീസ് ആലപ്പുഴ സംഗീത ശുശ്രുഷ നിർവഹിക്കും.
വിവരങ്ങൾക്ക് : 8848517558, 9496224952, 8089180927, 6282540868

