പാസ്റ്റർ ടി.ഡി. ബാബു ചുമതലയേറ്റു
തൃശ്ശൂർ: ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻ്റർ ശുശ്രൂഷകനായി പാസ്റ്റർ ടി.ഡി. ബാബു ചുമതയേറ്റു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് നിയമന ശുശ്രൂഷ നിർവ്വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ജോയ്ന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ ടി.ഡി. ബാബു മറുപടി പ്രസംഗം നടത്തി.
സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബ്, തൃശൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി.സി. ചാക്കോ, തൃശൂർ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ്, പാസ്റ്റർ ഡാനിയേൽ ഐരൂർ, സ്റ്റേറ്റ് പ്രെസ്ബിറ്ററിയെ പ്രതിനിധീകരിച്ച് പാസ്റ്റർ സണ്ണി ഏബ്രഹാം, സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് സജി മത്തായി കാതേട്ട്, പി.വി. മാത്യു, പാസ്റ്റർ ബെന്നി എറണാകുളം എന്നിവർ ആശംസകൾ അറിയിച്ചു. കൗൺസിൽ അംഗങ്ങളായ പാസ്റ്റർ എം.കെ. ജോയ്, പാസ്റ്റർ ജോർജി വർഗ്ഗീസ് എന്നിവർ പ്രാർത്ഥന നയിച്ചു.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ ചാക്കോ ദേവസ്യ, പാസ്റ്റർ സാജൻ സി. ജേക്കബ്, പാസ്റ്റർ ജിൻസൺ, പാസ്റ്റർ റോയ് തോമസ്, ജോജി ഐപ്പ് മാത്യൂസ്, ജോർജ് തോമസ് , ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം എന്നിവർ പങ്കെടുത്തു.
പാസ്റ്റർ അനീഷ് ജോർജ് സങ്കീർത്തനം വായിച്ചു. സെൻ്റർ സെക്രട്ടറി പാസ്റ്റർ എ.കെ. പൗലോസ് സ്വാഗത പ്രസംഗം നടത്തി.
കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിനോദ് ബി ആരംഭ പ്രാർത്ഥനയും പാസ്റ്റർ മാത്യു കെ. വർഗീസ് സമാപന പ്രാർഥനയും നടത്തി.




