ഐപിസി കറുകച്ചാൽ സെന്റർ സൺഡേസ്കൂൾ പ്രവർത്തന ഉദ്ഘാടനം
കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്റർ സൺഡേസ്കൂൾ പ്രവർത്തന ഉദ്ഘാടനം ജൂലൈ 25ന് കണിച്ചുകുളം ഹെബ്രോൺ ഹാളിൽ നടന്നു. സെന്റർ ശുശ്രൂഷകൾ പാസ്റ്റർ സാം പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
സൂപ്രണ്ട് പാസ്റ്റർ ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ മാത്യു തോമസ്, മനോജ് സി. വർഗീസ്, അജീഷ് വർഗീസ്, സി.ജെ. മാത്യു, വി.സി. ബാബു, സുരേഷ്ബാബു, സജി ചൂരനോലി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി അനുമോദിച്ചു.
വാർത്ത :ഷെജി ഫിലിപ്പ്
Advertisement





































































