ഡാളസ്സ് ഐപിസി ടാബർനാക്കൾ  സഭയുടെ സീനിയർ ശുശ്രൂഷകനായി  പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു

ഡാളസ്സ് ഐപിസി ടാബർനാക്കൾ   സഭയുടെ സീനിയർ ശുശ്രൂഷകനായി   പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു
ad
ad
ad

ഡാളസ്: ഐപിസി മിഡ് വെസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ ഐപിസി ടാബർനാക്കൾ സഭയുടെ സീനിയർ ശുശ്രൂഷകനായി ഐസിപിഎഫ് മുൻ ജനറൽ സെക്രട്ടറിയും അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനുമായ പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു.

പാസ്റ്റർ കെ. പി. മാത്യു, പാസ്റ്റർ ജേക്കബ് മാത്യു എന്നിവർ

ജൂലൈ 12-ന് നടന്ന വിശേഷാൽ ആരാധനസമ്മേളത്തിൽ നിയമിതനായ ശുശ്രൂഷകനും കുടുംബത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന, സഭയുടെ മുൻ ശുശ്രൂഷകൻ പാസ്റ്റർ കെ. പി. മാത്യുവിന്റെ നേതൃത്വത്തിൽ നടന്നു.

പാസ്റ്റർ ജേക്കബ് മാത്യു ഫ്ലോറിഡയിലെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്നു. വിവിധ ആത്മീയ സമ്മേളനങ്ങളിലെ കൺവൻഷൻ പ്രഭാഷകൻ, ക്രിസ്ത്യൻ കൗൺസിലർ എന്ന നിലയിലും അദ്ദേഹം സുപരിചിതനാണ്.

ഭാര്യ: സിസ്റ്റർ ഷൈജ മാത്യു. മക്കൾ: ക്രിസ്റ്റൽ–ലിൻസൺ, പ്രിസില്ല–ജെരമി.

കഴിഞ്ഞ അഞ്ചു വർഷക്കാലം സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.പി. മാത്യുവിന് ജൂലൈ 11-ന് സഭയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരവും യാത്രയയപ്പും നൽകി. തന്റെ ശുശ്രൂഷാകാലത്ത് സഭയുടെ ആത്മീയ വളർച്ചയ്ക്കും സംഘടനാപരമായ പുരോഗതിക്കും നൽകിയ നേതൃത്വത്തെ സഭ നന്ദിപൂർവ്വം അനുസ്മരിച്ചു. ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് ചർച്ച് ബോർഡ് നേതൃത്വം നൽകി.

വാർത്ത: വെസ്ളി മാത്യു

Advertisement