ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ
പാസ്റ്റർ മാത്യു വി. ജേക്കബ് (ഡയറക്ടർ), കെ. തങ്കച്ചൻ (ജനറൽ സെക്രട്ടറി), വർക്കി വർഗീസ് (ട്രഷറർ)
വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്‌കൂൾ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 25 ശനിയാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ചേർന്ന സൺഡേസ്‌കൂൾ ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിനിസ്റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി റവ. ജോൺ വി. ജേക്കബ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ മാത്യു വി. ജേക്കബ് ആണ് പുതിയ ഡയറക്ടർ. കെ. തങ്കച്ചൻ (ജനറൽ സെക്രട്ടറി), വർക്കി വർഗീസ് (ട്രഷറർ), പാസ്റ്റർ സിജി ജോൺസൺ (എക്‌സാം കൺട്രോളർ), പാസ്റ്റർ സനു ജോസഫ് (ജനറൽ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ കാലാവധി രണ്ടു വർഷത്തേക്കാണ്.
പുതിയ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മാത്യു വി. ജേക്കബ്, സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ജേക്കബിന്റെ മകനാണ്. നിലവിൽ ഏനാത്ത് സെഷൻ സെക്രട്ടറിയായും മാങ്കൂട്ടം സഭയുടെ ശുശ്രൂഷകനായും പ്രവർത്തിക്കുന്ന അദ്ദേഹം മണക്കാല സെമിനാരിയിൽ നിന്ന് പി.എച്ച്.ഡി (Ph.D) ചെയ്യുകയാണ്. ഷിബിൻ മാത്യൂ ആണ് ഭാര്യ. മകൾ: ജോയന മാത്യു ജേക്കബ്.
ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ കെ. തങ്കച്ചൻ, സപ്ലൈകോയിൽ നിന്ന് വിരമിച്ച ശേഷം ശാരോൻ സഭയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. അമ്പലപ്പുറം സഭാംഗമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വർക്കി വർഗീസ് മഞ്ഞാടി ശാരോൻ സഭാംഗമാണ്.
പാസ്റ്റർ ടൈറ്റസ് ശാമുവേൽ (അസോസിയേറ്റ് ഡയറക്ടർ), സിസ്റ്റർ സോണിയ എൽ. (അസോസിയേറ്റ് സെക്രട്ടറി), പാസ്റ്റർ ഷിബു മാത്യു (ഓർഗനൈസർ), പാസ്റ്റർ അലക്സാണ്ടർ കോശി (ട്രെയിനിങ് കോർഡിനേറ്റർ), ഇവാ. എബി ബേബി (ലിറ്ററേച്ചർ സെക്രട്ടറി), പാസ്റ്റർ ജോസ് ജോർജ്ജ് (മീഡിയ സെക്രട്ടറി), പാസ്റ്റർ സാംകുട്ടി ജോൺ (പ്രെയർ കോർഡിനേറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ പി.എ.ചാക്കോച്ചൻ, ബ്രജി വർഗീസ്, സുരേഷ് കുമാർ, ജോൺസൺ സി. സാം, ഷിന്റോ, സാംസൺ തോമസ്, ഷാജൻ കുര്യൻ, ജോജൻ തോമസ്, സണ്ണി ഫിലിപ്പ്, ഡോ. റോഷി തോമസ്, ബ്രൈസ് പി., ജോസിയാ ജോയി, ജെസ്സി ജോസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ഇവർക്ക് പുറമെ 40 അംഗ ജനറൽ കമ്മിറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.




