അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് പുതിയ ഭാരവാഹികൾ

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് പുതിയ ഭാരവാഹികൾ

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്തു സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON 2025-27) പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് അധ്യക്ഷത വഹിച്ചു.   

ഐപിസി അബുദാബി സീനിയർ ശുശ്രൂഷകനും വേദാദ്ധ്യാപകനും കൺവെൻഷൻ പ്രസംഗകനുമായ റവ. ഡോ. അലക്സ്‌ ജോൺ പ്രസിഡന്റായും പാസ്റ്റർ ഷിബു വർഗീസ് വൈസ് പ്രസിഡന്റ്, ജോ സി മാത്യു സെക്രട്ടറി,  ജോൺ മാത്യു ട്രഷറർ,  ബിമിൻ ബെഞ്ചമിൻ ജോയിൻറ് സെക്രട്ടറി, ജാക്സൺ പീറ്റർ ജോയിൻറ് ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:

ക്വയർ ലീഡർ: റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ് :ഇവാ.പ്രസാദ് സോമരാജൻ, ജോൺ   ജേക്കബ്, ജെയ്‌സൺ അഗസ്റ്റിൻ, യൂത്ത് ലീഡർ: ലിൻജോ മാത്യു, മിഷൻ ഡയറക്ടർ: എബ്രഹാം മാത്യു, അസ്സോസിയേറ്റു മിഷൻ ഡയറക്ടർ:  ജോബ്‌സൺ കുരിയൻ, പ്രയർ കോർഡിനേറ്റർസ്: പാസ്റ്റർ നൈനാൻ പി മാത്യു, ഇവാ.റൊണാൾഡ്‌ ടി ബെഞ്ചമിൻ, ചാരിറ്റി കോഓർഡിനേറ്റർ: മാത്യു പി ഇ, ഓഡിറ്റർ: ജോഷ്വാ ജോർജ് മാത്യു, പബ്ലിസിറ്റി കൺവീനർ: ജോജി വർഗീസ്, തുടങ്ങിയവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ. പാസ്റ്റർ സി ജോർജ് മാത്യു അനുഗ്രഹപ്രാർത്ഥന നടത്തി.