പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ നടന്നു

പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ നടന്നു

പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ ബിരുദദാന ശുശ്രൂഷ മാർച്ച് 16 ന് നടന്നു. വ്യത്യസ്ത കോഴ്സുകളിലായി 22 വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തീകരിച്ചത്. ബഥേൽ ബൈബിൾ കോളേജിന്റെ ബോർഡ് ചെയർമാൻ റവ.റ്റി.ജെ. സാമുവൽ നിയമന പ്രാർത്ഥനയും അനുമോദന പ്രഭാഷണവും നടത്തി.

കോളേജ് പ്രസിഡന്റ് റവ.ഡോ. ഐസക് വി.ചെറിയാൻ, പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോർജ് എന്നിവർ ബിരുദദാന ശുശ്രൂഷ നിർവഹിച്ചു. ലക്നൗവിലുള്ള കെയ്‌റോസ് സെന്റർ ഫോർ തിയോളജി ആൻഡ് ലീഡർഷിപ്പ് എന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ റവ. സാം എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

റവ. ഡോ. ഐസക് വി. മാത്യു, റവ. ഡോ.കെ.ജെ മാത്യു, റവ. തോമസ് ഫിലിപ്പ് എന്നിവർ  അനുമോദന സന്ദേശം നല്കി.

കിരീടത്തിനായി സ്ഥിരതയോടെ (Persevering for the Crown) എന്നതായിരുന്നു 'തീം.' കോളേജ് സുവനീർ 'ഡോക്സാ' റവ. റ്റി. ജെ. സാമുവേൽ ഡോ. ഐസക് വി. മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ബഥേലിന്റെ അലുമനൈ അസോസിയേഷൻ പ്രസിഡന്റ് റവ. റ്റി. വി. തങ്കച്ചൻ, റവ. പി. കെ. യേശുദാസ്, ഡോ. സൂസൻ ചെറിയാൻ, മിസ്സസ് ലീലാമ്മ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ജോൺ സാമുവൽ പ്രസംഗിച്ചു.

10 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ബഥേലിൽ പഠനം നടത്തുന്നുണ്ട്. റെഗുലർ പ്രോഗ്രാമുകളിലും ഓൺലൈൻ കോഴ്സുകളിലുമായി 217 വിദ്യാർത്ഥികൾ പഠിക്കുന്നു. സെനറ്റ് ഓഫ് സെറാംപൂറിന്റെ B. Th, B.D, Integrated BD കോഴ്സുകളാണ് നൽകുന്നത്. വാരാന്ത്യ പ്രവർത്തനങ്ങൾ കൂടാതെ, ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ HMC യുടെ നേതൃത്വത്തിൽ സഭാ സ്ഥാപന, സുവിശേഷീകരണ, പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ നടത്തുന്നു. 99-മത്തെ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഇന്ത്യയിലെ ആദ്യത്തെ പെന്തെക്കോസ്ത് വേദപാഠശാലയാണ്. അടുത്ത അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു.