ജൂബിലി തിളക്കത്തിൽ അപ്കോൺ: സ്തോത്ര പ്രാർഥനയും സംയുക്ത ആരാധനയും ഏപ്രിൽ 19 ന്

ജൂബിലി തിളക്കത്തിൽ അപ്കോൺ: സ്തോത്ര പ്രാർഥനയും  സംയുക്ത ആരാധനയും ഏപ്രിൽ 19 ന്

വാർത്ത: കൊച്ചുമോൻ അന്ത്യാരത്ത്

അബുദാബി: പ്രവർത്തന മികവിൻ്റെ സിൽവർ ജൂബിലിത്തിളക്കത്തിൽ  അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ്റെ സ്തോത്ര പ്രാർഥനയും സംയുക്ത ആരാധനയും ഏപ്രിൽ 19 ന് വൈകിട്ട് 7.45 മുതൽ  അബുദാബി മുസഫയിൽ  നടക്കും.  അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ പ്രസംഗിക്കും.

 25 വർഷം പൂർത്തീകരിച്ച അപ്കോണിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള സുവനീർ പ്രകാശനവും നടക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം. വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും.