യൂണിവേഴ്സൽ ബൈബിൾ ക്വിസ് ഒക്ടോ. 18 ന് ബാംഗ്ലൂരിൽ
ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ ഒക്ടോബർ 18 ശനി രാവിലെ 9 ന് വിദ്യാരണ്യപുര എം.എസ് പാളയ, കളത്തൂർ ഗാർഡൻസിന് സമീപം ദി കിങ്ങ്സ് മിഡോസ് ഹാളിൽ യൂണിവേഴ്സൽ ബൈബിൾ ക്വിസ് നടക്കും.
പൊതുവിലുള്ള ബൈബിൾ ക്വിസ് ആയിരിക്കും. ബൈബിളിലെ മത്തായി, യോഹന്നാൻ, വെളിപ്പാട് പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ നൽകുക.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബൈബിൾ റഫർ ചെയ്യാവുന്നതാണ്. വിജയികൾക്ക് കാശ് അവാർഡുകളും സർട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9008182533 , 8123758635


