ഫോളോ- 2 യുവജന ക്യാമ്പ് അടൂരിൽ

ഫോളോ- 2 യുവജന ക്യാമ്പ് അടൂരിൽ

അടൂർ: ഇന്റർനാഷണൽ അപ്പോസ്തോലിക് മിനിസ്ട്രിസ്-(ഐആം) ന്റെ നേതൃത്വത്തിൽ ത്രിദിന യുവജന ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ ഒക്ടോബർ23,24,25 തീയതി കളിൽ നടക്കുകയാണ്.

23 രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം നടക്കുന്ന പൊതു യോഗത്തിൽ പാസ്റ്റർ. എം.കെ.മോനിച്ചൻ ഈ ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുന്നതുമാണ്. തുടർന്നുള്ള ദിവസങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ ജേക്കബ് ജോൺ,പാസ്റ്റർ അജി ആന്റണി , പാസ്റ്റർ ജോമോൻ വാഴപ്പാറ തുടങ്ങിയവർ ദൈവവചനം സംസാരിക്കുന്നു

പകൽ സമയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ.ഫേബ ഗ്രേസ് , ബ്രദർ. സോണി കെ.ജെ ,ബ്രദർ. ജെയിംസ് ചാക്കോ ,സിസ്റ്റർ റിൻസി ജയിംസ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നതാണ്.

ചെറിയ കുട്ടികൾക്കായി സിസ്റ്റർ സെർബിന എറണാകുളം, ബ്രദർ സാജോമോൻ ജോഷുവ ,സിസ്റ്റർ ജിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു.

ക്രൈസ്തവ യുവജന ലോകത്തിന് ചിരപരിചിതരായ ബ്രദർ.ജോയൽ പടവത്ത്,ബ്രദർ. ടിബിൻ എ തങ്കച്ചൻ എന്നിവർ നയിക്കുന്ന മ്യൂസിക് ഈവനിംഗ് ക്യാമ്പിന്റെ പ്രത്യേകതയാണ്.

 വിവരങ്ങൾക്ക് :

7561865666,7736700619,

9847074173

Advertisement