റെക്കോർഡിലേക്ക് നീന്തിക്കടന്ന് എബെൻ ജോബി
കോതമംഗലം: കയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറാം ക്ലാസ്സുകാരൻ എബെൻ ജോബി.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് വേണ്ടി ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ആണ് എബെൻ നീന്തിയത്.
അഡ്വ.മോൻസ് ജോസഫ് എംഎൽഎ എബെൻ ജോബിയുടെ കൈയിലെയും കാലിലേയും കെട്ടുകൾ അഴിക്കുന്നു
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് ട്രഷററുമായ ജോബി എബ്രഹാമിന്റെയും മെറിൻ ജോബിയുടെയും മകനാണ് എബെൻ.
ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിനു വേണ്ടി ചെയർമാൻ സജി മത്തായി കാതേട്ട് , വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, സെക്രട്ടറി ബേസിൽ അറക്കപ്പടി , മീഡിയ കൺവീനർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ വൈക്കം ബീച്ചിലെത്തി എബെൻ ജോബിയെ അനുമോദിച്ചു. ഐപിസി നേര്യമംഗലം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു , മണിപ്പാറ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ പള്ളിക്കുന്നേൽ എന്നിവരും വിശ്വാസികളും പിവൈപിഎ പ്രവർത്തകരും പങ്കെടുത്തു.
Advertisement