ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ കൺവെൻഷൻ സമാപിച്ചു

ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ കൺവെൻഷൻ സമാപിച്ചു

വാർത്ത: പാസ്റ്റർ പി.സി.സേവ്യർ

ലീഡ്സ്: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ പതിനേഴാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. റീജിയൻ ജോ. സെക്രട്ടറി പാസ്റ്റർ വിനോദ് ജോർജിന്റെ അധ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി ഐപിസി കേരള സ്റ്റേറ്റ്), പാസ്റ്റർ ജോൺ മാത്യു, സിസ്റ്റർ സാറാ കോവൂർ എന്നിവർ പ്രസംഗിച്ചു. അനിൽ അടൂർ, എബി തങ്കച്ചൻ, പോൾസൺ എന്നിവരുടെ നേതൃത്വത്തിൽ റീജിയൻ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി. 

പുത്രിക സംഘടനകളായ പിവൈപിഎ, സൺഡേ സ്കൂൾ, സോദരി സമാജം വാർഷിക സമ്മേളങ്ങൾ നടന്നു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് കർതൃമേശ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ വിൽസൺ ബേബി, മനോജ് എബ്രഹാം,പി.സി. സേവിയർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം. റീജിയൻ ട്രഷറർ ജോൺ മാത്യു നന്ദി അറിയിച്ചു.  റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ  ലൂയിസിന്റെ സമാപന പ്രാർത്ഥന നടത്തി.

Advertisement