ഖത്തറിൽ ഏജിയുടെ ബൈബിൾ ഇൻ്റസ്റ്റിറ്റ്യൂട്ടിൻ്റെ ക്ലാസിനു ജൂൺ 2 ന് തുടക്കം

ദോഹ: ഏ.ജി അക്കാദമി ഓഫ് തിയോളജിക്കൽ സ്റ്റഡീസ്, ഏ ജി ഇൻ്റസ്റ്റിിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് തുടങ്ങിയവയുടെ ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള പുതിയ ബാച്ചിന്റെ ഉദ്‌ഘാടനം ജൂൺ 2 ന് തിങ്കളാഴ്ച വൈകീട്ട് 7.30 ന് (ഇന്ത്യൻ സമയം രാത്രി 10 ന്) അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ നിർവ്വഹിക്കും.
AGMDC അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, AGATE & AGIC ഡയറക്ടർ ഡോ. സന്തോഷ് ജോൺ, ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ്ജ്, GITS ഡയറക്ടർ പാസ്റ്റർ ഡി. മാത്യൂസ്, ഖത്തർ ചാപ്റ്റർ മുൻ കോർഡിനേറ്റർ പാസ്റ്റർ സജി പി തുടങ്ങിയവർ പങ്കെടുക്കും.
മൂന്നു വർഷത്തെ Bachelor of Biblical Studies എന്ന ബിരുദപഠനത്തോടൊപ്പം എം.ഡിവ് എന്ന ബിരുദാനന്തര പഠനത്തിനും ഒരു വർഷത്തെ Post Graduate Diploma in Clinical Counselling എന്ന കൗൺസിലിംഗ് കോഴ്‌സും ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്.
ഈ വർഷം മുതൽ 12 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രത്യേക കൗൺസിലിംഗ് കോഴ്‌സും നടത്തുന്നുണ്ട്. Certificate in Life Skill Education (CLSE) എന്ന പേരിൽ നടത്തപ്പെടുന്നു. ഈ കോഴ്‌സിൽ Dr. Issac V Mathew, Dr. Santhosh John, Dr. James George, Dr. Saji KP, Dr. Annie George, Dr. Jessy Jaison തുടങ്ങിയ അധ്യാപകരാണ് ക്‌ളാസ്സുകൾ നയിക്കുന്നത്.
വിവരങ്ങൾക്ക്: പാസ്റ്റർ റോയി വർഗീസ് (55245774), അബ്രഹാം കൊണ്ടാഴി (55519147), ബിജോ മാത്യു (50160093)