യുപിഎഫ് യുഎഇ സംയുക്ത ആരാധന നവം. 21 ന്
ഷാർജ: യുഎഇയിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ടു നിൽക്കുന്ന യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ നടക്കും.
യുപിഎഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും. യു പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.
വിവരങ്ങൾക്ക്: പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്): 0501892016, ബ്ലെസൻ ദാനിയേൽ (സെക്രട്ടറി): 0559464322, ബെന്നി എബ്രഹാം (ട്രഷറാർ): 0501168645
വാർത്ത: റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

