പാസ്റ്റർ ജെയിംസ് മാനുവേൽ ഐപിസി ഫഹാഹീൽ സഭയുടെ പുതിയ ശുശ്രൂഷകൻ
കുവൈറ്റ്: പാസ്റ്റർ ജെയിംസ് മാനുവേൽ ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ഫഹാഹീൽ സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേൽക്കും.
ഐപിസി - ഫഹാഹീൽ കൗൺസിൽ അംഗങ്ങൾ, പുത്രികാ സംഘടനാ ഭാരവാഹികൾ , സഭയിലെ സഹോദരി സഹോദരൻമാർ ചേർന്ന് പാസ്റ്റർ ജെയിംസ് മാനുവേലിനെ കുവൈറ്റ് എയർപോർട്ടിൽ സ്വീകരിച്ചു.
ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയിൽ കഴിഞ്ഞ 15 വർഷത്തിൽ പരമായി ശുശ്രൂഷയിൽ തുടർന്നുവരുന്നു. ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി ചെറുവയ്ക്കൽ , രജിസ്ട്രാർ ആയും കേരളത്തിനകത്തും പുറത്തുമായി വിവിധ ബൈബിൾ കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ഭാര്യ: റെനു ജോൺ, മക്കൾ: നാഥാൻ , ടൈറ്റസ് , അഡ്രിയേൽ .

