ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ഫാമിലി സെമിനാറിന് അനുഗ്രഹീത സമാപ്തി
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ
മനാമ: മഞ്ഞിൻ്റെ നനവും വർണ്ണ ദീപങ്ങളുടെ സൗകുമാര്യതയും നിറഞ്ഞ ഡിസംബർ 8 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക്, ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ, " അനുഗ്രഹീതമായ കുടുംബജീവിതം, മക്കളുടെ ശുഭഭാവി " എന്ന വിഷയത്തെ ആസ്പതമായി, സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് ഹാളിൽ നടന്ന സെമിനാറിന് അനുഗ്രഹീതമായ സമാപ്തി.
സിസ്റ്റർ സാലി വർഗ്ഗീസ് (USA), സന്തോഷകരമായ കുടുംബ ജീവിതത്തിൻ്റെ സൂചികകളെ നന്നായി കോർത്തിണക്കി ആത്മശക്തിയോടെ നടത്തിയ പ്രഭാഷണം ശ്രോതാക്കളിൽ ചലനം സൃഷ്ടിച്ചു.
തുടർന്ന് കേരള തിയോളജിക്കൽ സെമിനാരി (കൊട്ടാരക്കര) സ്ഥാപക പ്രസിഡൻ്റ് ഡോ. കെ സി വർഗ്ഗീസ്, (USA), മുഖ്യ പ്രഭാഷണം നടത്തി. യഹോവഭക്തന്റെ കുടുംബാനുഗ്രഹത്തിന്റെ അടിസ്ഥാനം, അനുഗ്രഹത്തിൻ്റെ ഗുണകരമാക്കുന്ന മേഖലകൾ, അതിന്റെ വ്യാപ്തി എന്നിവ 128-ാം സങ്കീർത്തനത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തി.
ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബോസ് ബി വർഗീസ് പ്രാർത്ഥിച്ച് സെമിനാർ ആരംഭിച്ചു. സെക്രട്ടറി പാസ്റ്റർ എബ്രഹാം വെൺമണി പ്രബന്ധ വിഷയാവതരണം നടത്തി.
കെ.എം. ബാബു വാഴൂർ ആരാധനയ്ക്ക് നേതൃത്വം നൽകി. ട്രഷറാർ പാസ്റ്റർ ലിജോ മാത്യു പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.
കമ്മറ്റി അംഗങ്ങളായ പാസ്റ്റർ ലൈജു ജോൺ, റോയി പൊയ്കയിൽ, ടിനു സക്കറിയ, ജോൺ വർഗീസ് എന്നിവരെ കൂടാതെ പാസ്റ്റർ ബിജു ഫിലിപ്പ്, സുവിശേഷകൻ മധു എന്നിവരും വിവിധ സഭകളിൽ നിന്ന് അനേകം വിശ്വാസികളും പങ്കെടുത്തു.
Advt.





























Advt.
























