പുതിയ ദർശനം, പുതിയ അറിവ് :  പാലക്കാട് നടന്ന ഗുഡ്ന്യൂസിൻ്റെ ഏകദിന സമ്മേളനം ശ്രദ്ധേയമായി

പുതിയ ദർശനം, പുതിയ അറിവ് :  പാലക്കാട് നടന്ന ഗുഡ്ന്യൂസിൻ്റെ ഏകദിന സമ്മേളനം ശ്രദ്ധേയമായി

വടക്കഞ്ചേരി : പുതിയ കാലഘട്ടത്തിൽ പ്രശോഭിക്കുവാൻ പുത്തൻ അറിവുകളും  സന്ദേശങ്ങളും പുതു തലമുറയ്ക്ക് പകർന്നു നല്കിയ ഗുഡ്ന്യൂസ് പാലക്കാട് ചാപ്പ്റ്ററിൻ്റെ  കുട്ടികളുടെയും യുവാക്കളുടെയും ഏകദിന സമ്മേളനം  ശ്രദ്ധേയമായി.

ഏപ്രിൽ 20 ന് വടക്കഞ്ചേരി ഐപിസിയിൽ നടന്ന സമ്മേളനം യുവതി യുവാക്കളിൽ ആത്മീയമായും 
ആവേശം പകർന്നു. കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും കുട്ടികളെത്തി.

മികച്ച ആത്മീയ പ്രഭാകഷനും മോട്ടിവേഷണൽ സ്പീക്കറുമായ ഇവാ. ജസ്റ്റിൻ കോശി,
പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും പ്രഭാഷകനുമായ  ഡോ. സജി എബ്രഹാം കോട്ടയം എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നല്കി.

ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളവും ബാലലോകം ശാഖകളുടെ ഉദ്ഘാടനവും ചീഫ് എഡിറ്റർ സി.വി. മാത്യു നിർവഹിച്ചു.
ബാലലോകം സീനിയർ ഫോറം ജന. സെക്രട്ടറി സ്റ്റാൻലി കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.

വടക്കഞ്ചേരി, മീനാക്ഷിപുരം, ചിറ്റൂർ, പാലക്കാട് ടൗൺ, മണ്ണാർക്കാട്, ഷൊർണൂർ എന്നീ ആറ് സ്ഥലങ്ങളിൽ ബാലലോകം ശാഖകൾക്ക് തുടക്കമായി.
യഥാക്രമം ആൽവിൻ ഫിന്നി, അജീഷ് കെ. , സയോൺ കെ. എസ്, അഭിഷേക് വി, ഷോൺ ഷാജി, കോളിൻ ഹെബ്രോൻ കെ എന്നീവർ കൺവീനർമാരായി പ്രവർത്തിക്കും.

പാസ്റ്റർ പി.ടി.ഷാജി  നന്ദി പറഞ്ഞു.
പാസ്റ്റർ സിജു കെ.എം സമാപന പ്രാർഥന നടത്തി.

ജില്ലാ കോർഡിനേറ്റർ ജോർജ് തോമസ് വടക്കഞ്ചേരി, ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ജോർജ് മാത്യു, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ഇവാ പി. ജി. യേശുദാസൻ, പബ്ളിക് റിലേഷൻ കോർഡിനേറ്റർ പാസ്റ്റർ പ്രദിപ് പ്രസാദ് തുടങ്ങിയവർ നേതൃത്വം നല്കി.

ഇത്തരം ക്ലാസുകൾ ലഭിച്ചത് പുതിയ ദിശാബോധം ഉണർത്താൻ  ഇടയായെന്നും കൂടുതൽ സ്ഥലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.