ശാരോൻ ഫെല്ലോഷിപ് ടൗൺ സഭാഹാൾ സമർപ്പണം
തൃശൂർ :ശാരോൻ ഫെല്ലോഷിപ് ടൗൺ ചർച്ചിനു വേണ്ടി മിഷ്യൻ ക്വാർട്ടേഴ്സിൽ പണികഴിപ്പിച്ച പ്രെയർ ഹാളിന്റ സമർപ്പണം ഡിസം. 14 ന് നടന്നു. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ കെ. വി. ഷാജു അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് സമർപ്പണ ശുശ്രുഷ നിർവഹിച്ചു. റീജിയൺ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ഫിലിപ്പ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ, നാഷണൽ വൈസ് പ്രസിഡന്റ് പാസ്റ്റർ റോയ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർമാരായ ബാബു മോസസ്, കെ. കെ. അഭിലാഷ്, ജോമോൻ ജോസഫ്, ബിനു എബ്രഹാം, ഡോ. ജോബി പോൾ, സിസ്റ്റർ മേഴ്‌സി ഷാജു, ഗുഡ്ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജോസ് പൂമലയും ടീമും ഗാനങ്ങൾ ആലപിച്ചു. എം. എസ്സ്. സുബീഷ് സ്വാഗതവും, അനു ആന്റണി നന്ദിയും പറഞ്ഞു.
ശാരോൻ ടൗൺ ചർച്ചിൽ അംഗമായിരുന്ന (ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന) ഒരു സഹോദരി ദശ ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ വീടും സ്ഥലവും സൗജന്യമായി നൽകിയത് സഭശുശ്രുഷകൻ പാസ്റ്റർ ബിജു ജോസഫ് ശാരോൻ ഫെല്ലോഷിപ്പിന്റെ പേരിൽ തീറു എഴുതി നൽകി. ആ സ്ഥലത്താണ് പുതിയ ഹാൾ പണികഴിപ്പിച്ചത്. പാസ്റ്റർ എബ്രഹാം ജോസഫിന്റ മകനാണ് പാസ്റ്റർ ബിജു ജോസഫ്
Advertisement