ബാംഗ്ലൂർ വെസ്റ്റ് 1 എ.ജി ഏകദിന റിട്രീറ്റ് ആഗ. 15 ന്
ബെംഗളൂരു: അസംബ്ലീസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് 1 സഭയുടെ യുവജന വിഭാഗം ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് മാഗഡി മെയിൻ റോഡ് സുമനഹള്ളി ലെപ്രസി സെൻ്ററിൽ വൈകിട്ട് 3 മുതൽ 7 വരെ ഏകദിന റിട്രീറ്റ് നടക്കും.
റവ. ഫാ.ജോർജ് കണ്ണന്താനം മുഖ്യാതിഥി ആയിരിക്കും. റവ.ഫാ.ടോമി പ്രഭാഷണം നടത്തും.സ്കിറ്റ്, ഗെയിംസ്, പാട്ടുകൾ തുടങ്ങീ വിവിധ പരിപാടികൾ നടക്കും.
വെസ്റ്റ് 1 ന് കീഴിലുള്ള 60 പ്രാദേശിക സഭകളിലെ മൂന്നൂറോളം യുവജനങ്ങൾ പങ്കെടുക്കും.
രാജാജിനഗർ എ.ജി പ്രസ്ബിറ്റർ റവ. ബിനു മാത്യൂ, യുവജന വിഭാഗം പ്രസിഡൻ്റ് റവ.ബിനു ജി.വിൽസൺ, സെക്രട്ടറി പാസ്റ്റർ രജീത് ടി.എ എന്നിവർ നേതൃത്വം നൽകും.
സഭയുടെ യൂത്ത് ഡിപ്പാർട്മെന്റും മൗണ്ട് കാർമേൽ നഴ്സിംഗ് കോളേജും സംയുക്തമായാണ് 'യഥാർത്ഥ സ്വാതന്ത്ര്യ ജീവിതം നയിക്കുക' എന്ന ചിന്താവിഷയം.

