119-ാം സങ്കീർത്തനം മന:പാഠമാക്കി ജോയ്സ് മറിയ റെജി
കൊച്ചി: 119-ാം സങ്കീർത്തനം മനപാഠമാക്കി അവതരിപ്പിച്ച് ജോയ്സ് മറിയ റെജി വിജയിയായി.
എറണാകുളം മാമംഗലം ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയിൽ ഞായറാഴ്ച നടന്ന വൈപിഇ പരിപാടിയിലാണ് സെന്റ് ജോസഫ്സ് CBSE സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ജോയ്സ് മറിയ റെജി സങ്കീർത്തനം 119 മനപാഠമാക്കി അവതരിപ്പിച്ചത്.
ചർച്ച് ഓഫ് ഗോഡ് എറണാകുളം ഡിസ്ട്രിക്റ്റ് പാസ്റ്റർ ജി തോമസ്, വൈ.പി.ഇ സെക്രട്ടറി കെസിയ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭാംഗവും ഗുഡ്ന്യൂസ് എറണാകുളം ചാപ്റ്റർ മീഡിയ കോർഡിനേറ്ററുമായ റെജി എബ്രഹാം ( മനോരമ മ്യൂസിക് ) - ഫിൻസി റെജി ദമ്പതികളുടെ മകളാണ്.
Advertisement

































































