ഐപിസി കലയപുരം സെന്റർ കൺവൻഷൻ ജനു. 21 മുതൽ
കലയപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ 29 - മത് വാർഷിക കൺവൻഷൻ ജനുവരി 21ബുധൻ മുതൽ 25 ഞായർ വരെ ഐ.പി.സി കലയപുരം ഹെബ്രോൻ സഭയുടെ ഗ്രൗണ്ടിൽ നടക്കും.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജി.ജോസഫ് കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ, പ്രിൻസ് തോമസ് (റാന്നി ), അനീഷ് കാവാലം, ഫിന്നി യോഹന്നാൻ (ആസാദ് ടി.വി), തോമസ് എം.കിടങ്ങാലില്‍ (സെന്റർ & HTC ചെയർമാൻ) ബെഞ്ചമിൻ വർഗീസ് (മേഖലാ പ്രസിഡന്റ് ) എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷകൾക്ക് സെന്റർ ക്വയർ നേതൃത്വം നൽകും.
വ്യാഴാഴ്ച രാവിലെ 10 മുതൽ ഔട്ട് റീച്ച്, ഉച്ചയ്ക്കുശേഷം സെമിനാർ, വെള്ളിയാഴ്ച രാവിലെ 10 മുതൽ സോദരിസമാജം വാർഷികം, ശനിയാഴ്ച രാവിലെ വാർഷികമാസയോഗം, ഉച്ചകഴിഞ്ഞ് സൺഡേ സ്കൂൾ & പിവൈപിഎ വാർഷികം എന്നിവ നടക്കും. ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും സമാപന സമ്മേളനവും നടക്കും.
പാസ്റ്റർമാരായ ജിജി ജോർജ്, ഇ.റ്റി. എബ്രഹാം, സാം ചാക്കോ, കെ.കെ. സാബു, സഹോദരന്മാരായ മാത്തുക്കുട്ടി ഗീവർഗീസ്, കെ.സി.വർഗീസ് എന്നിവർ നേതൃത്വം നൽകും.
Advertisement
















































































