റാന്നി കൺവെൻഷൻ നവം.17 മുതൽ

റാന്നി കൺവെൻഷൻ നവം.17 മുതൽ

റാന്നി: ന്യൂ ഇന്ത്യാ ദൈവസഭ റാന്നി റീജിയന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന ഇരുപത്തിരണ്ടാമത് റാന്നി കൺവെൻഷൻ നവംബർ 17 മുതൽ 23 വരെ റാന്നിപള്ളിഭാഗം ദൈവസഭയിൽ നടക്കും. കൺവെൻഷൻ തിങ്കളാഴ്ച വൈകുന്നേരം പാസ്റ്റർ ജോർജ് തോമസ്  ഉദ്ഘാടനം ചെയ്യും.

തിങ്കൾ മുതൽ ശനി വരെ നടക്കുന്ന രാത്രി യോഗങ്ങളിൽ പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ടി. എം. കുരുവിള, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള, പാസ്റ്റർ ജോയ് പാറക്കൽ, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ പി.സി.ചെറിയാൻ എന്നിവർ  പ്രസംഗിക്കും.

ചൊവ്വ മുതൽ ശനി വരെ നടക്കുന്ന പകൽ യോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ഡോ. ജെസ്സി ജയ്സൺ, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ആർ. എബ്രഹാം, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ടി.എം. കുരുവിള എന്നിവർ  പ്രസംഗിക്കും. രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന ആരാധന വിശുദ്ധ തിരുമേശയോടുകൂടി സമാപിക്കും.

രാത്രിയോഗങ്ങളിലും പകൽ യോഗങ്ങളിലും പാസ്റ്റർ ഷൈജു ദേവദാസും ബ്രദർ ടിബിനും നേതൃത്വം നൽകുന്ന റീജിയൻ കൊയർ ആത്മീയ ഗാനാരാധനക്ക് നേതൃത്വം നൽകും.

ശനിയാഴ്ച പകൽ പ്രത്യേകമായി 'യൂത്ത് റിവൈവൽ മീറ്റിംഗ് ' ക്രമീകരിച്ചിട്ടുണ്ട്.

കൺവെൻഷന്റെ ജനറൽ കൺവീനർ പാസ്റ്റർ പ്രിൻസ് തോമസിൻ്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ  പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: 9446104156, 9447781845,  9447092593

Advt.