ബാംഗ്ലൂർ എഫ്ജിഎജി ഞായർ രാത്രി പ്രാർഥന ഏപ്രിൽ 6 ന് ദുബായിൽ

ദുബായ്: ബെംഗളൂരു എഫ്ജിഎജി ചർച്ചിന്റെ നേതൃത്വത്തിൽ ഏപ്രിൽ 6 ഞായറാഴ്ച വൈകുന്നേരം 7 ന് ദുബായ് വോയ്‌സ് ഇന്റർനാഷണലിലെ ഗ്രാൻഡ് ഹാളിൽ പ്രത്യേക പ്രാർഥന യോഗം നടക്കും.
എഫ്ജിഎജി സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ. പോൾ തങ്കയ്യ വചന ശുശ്രൂഷ നിർവഹിക്കും.
രജിസ്ട്രേഷൻ വഴി മാത്രമുള്ള ഈ പ്രാർഥന കൂട്ടായ്മയിൽ പരിമിതമായ സീറ്റുകൾ മാത്രമേ ഉണ്ടായിരിക്കുവെന്ന് സംഘാടകർ അറിയിച്ചു.
https://forms.gle/UPoJBiaKQYFitce56