അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് : ഓണവാര ഏകദിന പ്രാർത്ഥന ദിനം സെപ്. 5 ന്

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് : ഓണവാര ഏകദിന പ്രാർത്ഥന ദിനം സെപ്. 5 ന്

തൃശൂർ: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ഓണവാര ഏകദിന പ്രാർത്ഥന ദിനമായി സെപ്തംബർ 5  (വെള്ളിയാഴ്ച) നടത്തപ്പെടും. തൃശൂർ കിഴക്കേകോട്ടയിലെ തട്ടിൽ ബിൽഡിംങ്ങിലുള്ള എ സി ജി കർമ്മേൽ പ്രെയർ ചേംബറിൽ രാവിലെ 10 ന് പ്രാർത്ഥന ആരംഭിക്കും. ഇതോടനുബന്ധിച്ച് ഉച്ചക്ക് ശേഷം സുവിശേഷികരണ പ്രവർത്തനവും നടക്കും. അനുഗ്രഹീതരായ ദൈവ ദാസൻമാർ വചനം ശുശ്രൂഷിക്കും.  പാസ്റ്റർ വിജോഷ് വിൽസൻ, പാസ്റ്റർ ജോർജ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.