ഇവാ.സാജു മാത്യുവിൻ്റെ ബൈബിൾ ക്ലാസ് ആഗസ്റ്റ് 13 ഇന്ന് മുതൽ ബാംഗ്ലൂരിൽ

ഇവാ.സാജു മാത്യുവിൻ്റെ ബൈബിൾ ക്ലാസ് ആഗസ്റ്റ് 13 ഇന്ന് മുതൽ ബാംഗ്ലൂരിൽ
ad
ad
ad

ബെംഗളുരു: ഇന്ത്യാ പെന്തെക്കൊസ്‌ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് വിവേക് നഗർ ഐപിസി എബനേസർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13 ഇന്ന് മുതൽ 15 ശനി വരെ ബൈബിൾ ക്ലാസ് നടക്കും.

ദിവസവും വൈകിട്ട് 6.30 നും 14 രാവിലെ 10.30 നും നടക്കുന്ന വേദപഠന ക്ലാസുകൾ ഇവാ.സാജു മാത്യു നയിക്കും. 15 ന് രാവിലെ 10 ന് അരിക്കരെ സ്‌നേഹഭവൻ ബോയ്സ് ഹോമിൽ ഐപിസിബാംഗ്ലൂർ സൗത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ മാസയോഗവും നടക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ വിജു മാത്യു, സെക്രട്ടറി കെ.എം.സാംകുട്ടി എന്നിവർ നേതൃത്വം നൽകും.