ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് : ഫാമിലി ഗെറ്റ്-ടുഗെദർ ഓഗസ്റ്റ് 19-ന്
തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെയും ദൈവദാസീദാസന്മാരുടെയും രണ്ടാമത് ഫാമിലി ഗെറ്റ്-ടുഗെദർ ഓഗസ്റ്റ് 19 ചൊവ്വാഴ്ച തിരുവനന്തപുരം ഐപിസി. ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് മീറ്റിംഗ്.
റവ. പോൾ ഗോപാലകൃഷ്ണൻ, റവ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. സിസ്റ്റർ ഫേബ ലിജോ, സിസ്റ്റർ യമീമ, ജോയൽ മോൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷ നടക്കും.
ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും ദൈവവചനം പഠിച്ചിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളും കുടുംബമായി എത്തിച്ചേർന്ന് സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: പാസ്റ്റർ ടൈറ്റസ് - 9495245211,പാസ്റ്റർ എം.ജി.റോബർട്ട് - 9496101034




