ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 5 - 6ന് ബാംഗ്ലൂരിൽ

ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 5 - 6ന് ബാംഗ്ലൂരിൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ മെയ് 5 - 6 തീയതികളിൽ ബാംഗ്ലൂരു ബണ്ണാർഗട്ടെ സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ വെച്ച് പാസ്റ്റേറ്റ്സ് സെമിനാർ നടക്കും. പാസ്റ്റർ ഗോപിനാഥ് വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷാജുമോൻ വാഗമൺ പ്രസംഗിക്കും. 

5ന് രാവിലെ 9.30മുതൽ രാത്രി 9.30വരെയും 6 ന് രാവിലെ 5 മുതൽ വൈകിട്ട് 6.30 വരെയും നടക്കുന്ന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കൾ പങ്കെടുക്കും.

ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച്, തോമസ് ഗൗഡ എന്നിവർ നേതൃത്വം നൽകും.