ഇമ്മാനുവേൽ മിഷൻ ടീം: പറപ്പൂക്കര പഞ്ചായത്തിൽ സുവിശേഷ പ്രവർത്തനം ഒക്ടോ.21 ന്

ഇമ്മാനുവേൽ മിഷൻ ടീം: പറപ്പൂക്കര പഞ്ചായത്തിൽ സുവിശേഷ പ്രവർത്തനം ഒക്ടോ.21 ന്

തൃശൂർ: ഇമ്മാനുവേൽ മിഷൻ ടീമിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോ.21 ന് ചൊവാഴ്ച രാവിലെ 9 മുതൽ പറപ്പൂക്കര പഞ്ചായത്തിൽ സുവിശേഷ പ്രവർത്തനം നടക്കും.

പരസ്യയോഗം, മുറ്റത്ത് കൺവൻഷൻ, ലഘുലേഖ വിതരണം, ഭവന സന്ദർശനം, എല്ലാ വെള്ളയാഴ്ചയും വൈകിട്ട് 6 മുതൽ 8 വരെ തെരെഞ്ഞെടുത്ത ഗ്രാമങ്ങളിൽ പ്രയർ വാക്ക് എന്നിവയാണ് പ്രധാനമായും ടീമിൻ്റെ പ്രവർത്തനങ്ങൾ. പാസ്റ്റർ വർഗീസ് തുടയൻ നേതൃത്വം നല്കും. 

അങ്കമാലി ആഴകം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ മിഷൻ ടീം പാസ്റ്റർ വർഗീസ് തുടിയൻ്റെ നേതൃത്വത്തിൽ സെപ്. 15 മുതൽ ഒക്ടോ. 9 വരെ ഇന്ത്യയുടെ 17സംസ്ഥാനങ്ങളിലൂടെ സുവിശേഷ പര്യടനം നടത്തി. 

2024-ലും ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ , ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഭാരതപര്യടനം നടത്തിയിരുന്നു.

രണ്ടു മാസത്തിലൊരിക്കൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എല്ലാ ചൊവാഴ്ചകളിലും കേരളത്തിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലും സുവിശേഷ പര്യടനം നടത്തുമെന്ന് ടീം ഡയറക്ടർ പാസ്റ്റർ വർഗീസ് തുടിയൻ പറഞ്ഞു. വിവരങ്ങൾക്ക്: +91 94477 15336