കുന്നംകുളത്ത് ലഹരി വിരുദ്ധ സന്ദേശ റാലിയും സന്ദേശവും ഡിസം.25 ന്
കുന്നംകുളം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുന്നംകുളം സെന്റർ സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി ഡിസംബർ 25 വ്യാഴാഴ്ച രാവിലെ 9 മുതൽ കുന്നംകുളം സെന്റർറിന്റെ 3 മേഖലകളിലായി നടക്കും.
രാവിലെ 9 നു ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് റാലി ഫ്ലാഗ് ഓഫ് നടത്തും.
വടക്കാഞ്ചേരി മേഖലയുടെ റാലിക്കു സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ സിഐ കൊച്ചുണ്ണി, ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ എം.ആർ ബാബു എന്നിവർ നേതൃത്വം നൽകും. റാലി വടക്കാഞ്ചേരി സെന്റർറിൽ നിന്നും ആരംഭിച്ചു വെട്ടിക്കാട്ടിരി സെന്ററിൽ സമാപിക്കും.
കുന്നംകുളം മേഖലയുടെ റാലി ജോൺ, ഷിബു പി.യു എന്നിവർ നേതൃത്വം നൽകും. റാലി കേച്ചേരി സെന്ററിൽ നിന്നും ആരംഭിച്ചു അഞ്ഞൂർ സെന്ററിൽ അവസാനിക്കും
പഴഞ്ഞി മേഖലയുടെ റാലി പാസ്റ്റർ കെ. പി പോൾസൺ, കെ.സി ബാബു, സീക്കോ പോൾ നേതൃത്വം നൽകും. റാലി ചിറക്കൽ സെന്ററിൽ നിന്നും ആരംഭിച്ചു ചാലിശ്ശേരി സെന്ററിൽ സമാപിക്കും.
റാലിയുടെ സമാപനം സമ്മേളനം വൈകുന്നേരം 6 നു കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ നടക്കും. കുന്നംകുളം ശാലേം സഭാ പാസ്റ്റർ സാജൻ സഖറിയ പി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബിജു ജോസഫ് തൃശൂർ വചന സന്ദേശം നൽകും. സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെ പാട്ടുകളും, പ്രസംഗങ്ങളും ഉണ്ടായിരിക്കും.
Advt


