ഐപിസി പാലക്കാട് സൗത്ത് സെന്റർ ഏകദിന ഉപവാസ പ്രാർത്ഥന ജൂലൈ 11- ന്


ad
ad
ad

പാലക്കാട്: ഐപിസി പാലക്കാട് സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന  ജൂലൈ 11 ന്  ശനിയാഴ്ച രാവിലെ 10 മുതൽ പാലക്കാട് ഐപിസി എബൻ ഏസർ ടൗൺ ചർച്ചിൽ  നടക്കും.

ad
ad
ad

"പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ" (ലൂക്കോസ് 22:46) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.  പാസ്റ്റർ വിജോയ് ജോസഫ് മുഖ്യ സന്ദേശം നൽകും.

സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ. യു ജോയ് , സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് തോമസ് എന്നിവർ നേതൃത്വം നൽകും. സെന്ററിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും ഐപിസി മലബാർ മേഖല ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. വിവരങ്ങൾക്ക്: +91 94472 50445