വ്യാജ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്: ശുശ്രൂഷകളിലെ തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് ബെന്നിഹിൻ

വ്യാജ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്:   ശുശ്രൂഷകളിലെ തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് ബെന്നിഹിൻ

മോൻസി മാമ്മൻ തിരുവനന്തപുരം

പ്രശസ്ത ടെലിവാഞ്ചലിസ്റ്റ് ബെന്നി ഹിൻ പതിറ്റാണ്ടുകൾ നീണ്ട തൻ്റെ ശുശ്രൂഷയിൽ സംഭവിച്ച തെറ്റുകൾ ഏറ്റു പറഞ്ഞു, മാപ്പപേക്ഷയുമായി വീണ്ടും. തന്റെ ശുശ്രുഷയിലെ "ഏറ്റവും വലിയ ഖേദകരമായ തെറ്റുകൾ എന്ന് പറഞ്ഞാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. 71 കാരനായ ബെന്നി ൻ ദി സ്ട്രോങ്ങ്‌ റിപ്പോർട്ടിൻ്റെ അവതാരകനായ സ്റ്റീഫൻ സ്ട്രാങ്ങിനോട് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ ഏറ്റു പറച്ചിൽ നടത്തിയിരിക്കുന്നത്. 

രണ്ട് ഏറ്റു പറച്ചിലുകളും ഇപ്രകാരമാണ്, ഒന്നാമതായി ഞാൻ നടത്തിയ പല പ്രവചനങ്ങളും 

 "കൃത്യമോ കർത്താവിൽ നിന്നുള്ളതോ അല്ല" രണ്ടാമതായി "സമൃദ്ധി ദൈവശാസ്ത്രം" ഞാൻ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തത് തെറ്റ് ആണെന്ന് മനസിലാക്കുന്നു, അതിനെ ഇപ്പോൾ പൂർണമായും ഞാൻ തള്ളുകയും ചെയ്യുന്നു എന്നാണ് അഭിമുഖത്തിൽ ബെന്നിഹീൻ പറഞ്ഞത്. 

ബെന്നിഹിന്റെ അഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരമാണ് 

“ദൈവം എന്നോട് കാണിക്കാത്ത ചിലത് കാണിച്ചു തന്നതായി ഞാൻ പറഞ്ഞ സമയങ്ങളുണ്ട്. ഞാൻ അത് തുറന്നു സമ്മതിക്കുന്നു ,” സങ്കടകരമെന്നു പറയട്ടെ - എനിക്ക് പറ്റിയ തെറ്റ് ഞാൻ തിരുത്തുവാൻ ആഗ്രഹിക്കുന്നു - പക്ഷേ ഖേദകരമെന്നു പറയട്ടെ, ഞാൻ നൽകിയ ചില പ്രവചനങ്ങൾ കൃത്യമോ കർത്താവിൽ നിന്നുള്ളതോ അല്ലായിരുന്നു.”

“അതിന്, തീർച്ചയായും, എന്നോട് ക്ഷമിക്കാൻ ഞാൻ ആളുകളോട് ആവശ്യപ്പെടുന്നു,” ഞാൻ വെറും മനുഷ്യനാണ്, അത്തരത്തിലുള്ള തെറ്റുകൾ ചെയ്തിട്ടുണ്ട്. ഞാൻ പൂർണ്ണനല്ലാത്തതിനാൽഅത്തരത്തിൽ ഉള്ള തെറ്റുകൾ ഉണ്ടായിട്ടുണ്ട് "

ശുശ്രൂഷയിലെ തൻ്റെ രണ്ടാമത്തെ വലിയ ഒരു തെറ്റാണു പ്രോസ്പെരിറ്റി (സമൃദ്ധി യുടെ സുവിശേഷം)ദൈവശാസ്ത്രത്തെക്കുറിച്ചുള്ള തൻ്റെ പഠിപ്പിക്കലുകളെന്ന് ബെന്നി ഹിൻ പറഞ്ഞു. 

തൻ്റെ മുൻകാല പഠിപ്പിക്കലുകൾ പരസ്യമായി ഉപേക്ഷിക്കുന്നതായി പറയുന്നത് ഇതാദ്യമല്ല. 2019 സെപ്റ്റംബറിൽ, അഭിവൃദ്ധിയെക്കുറിച്ചുള്ള തൻ്റെ പഠിപ്പിക്കലുകൾ "കൈവിട്ടുപോയെന്നും" "ധാരാളം ആളുകളെ തെറ്റായ ദൈവ ചിന്തകളിലേക്ക് നയിച്ചു എന്നും അദ്ദേഹം സമ്മതിച്ചുണ്ട്. 

നൽകിയ അഭിമുഖത്തിൽ തൻ്റെ ശുശ്രൂഷയുടെ ശേഷിക്കുന്ന വർഷങ്ങൾ സുവിശേഷീകരണത്തിലും സുവിശേഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നും “പ്രോസ്പെരിറ്റി ടീച്ചറായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും കൂട്ടിച്ചേർത്തു.

Advertisement 

Advertisement