ലീലാമ്മ കുര്യൻ (77) നിര്യാതയായി

മുംബൈ,: ഐപിസി എടക്കര സഭാംഗം പരേതനായ എടക്കര തകിടിയിൽ റ്റി കുര്യന്റെ ഭാര്യ ലീലാമ്മ കുര്യൻ ( 77) നിര്യാതയായി.
ഏപ്രിൽ 17 ന് വ്യാഴാഴ്ച രാവിലെ ഹോസ്പിറ്റലിൽ നിന്ന് എടക്കര ഐപിസി സഭയിൽ ഭൗതീക ശരീരം കൊണ്ടുവരും. 7.30 മുതൽ 8 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 10 മുതൽ ഗുഡല്ലൂർ, പുത്തൂർ വയലിലുള്ള മകളുടെ ഭവനത്തിൽ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷ നടക്കും.
മക്കൾ: ശോഭ, ഷീബ, ഷീജ, സുജ, ശർമിള, സിസ്റ്റർ ഷൈനി (ടിപിഎം കൊട്ടാരക്കര സെന്റർ ചെങ്ങമനാട് )
മരുമക്കൾ : സണ്ണി വർഗീസ്, സാംകുട്ടി, ബെന്നി, ഐസോനോവർ, സോമൻ.