അഞ്ചൽ സെക്ഷൻ (ഏ.ജി) കൺവൻഷൻ ഏപ്രിൽ 17 മുതൽ

അഞ്ചൽ : അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 17 വ്യാഴം മുതൽ 20 ഞായർ വരെ അഞ്ചൽ ഏ ജി ചർച്ചിന് സമീപമുള്ള കോയിവിള ഗ്രൗണ്ടിൽ നടക്കും. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി.ജി ഡാനിയേൽ ഉദ്ഘാടനം ചെയ്യും. റവ.ഷാജി യോഹന്നാൻ, റവ. ഡോ.കെ.ജെ മാത്യു, റവ.രാജു മേത്രയിൽ എന്നിവർ പ്രസംഗിക്കും. രാത്രി യോഗങ്ങൾ വൈകിട്ട് 6 മുതൽ 9 വരെയും പുത്രിക സംഘടനകളുടെ വാർഷികം ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും നടക്കും.
സെക്ഷൻ ചാരിറ്റി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുത്ത 250 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം പി.എസ് സുപാൽ എം എൽ എ ഉച്ചക്ക് 2 ന് നിർവഹിക്കും. ഏപ്രിൽ 20 ഞായറാഴ്ച 9 ന് ആരംഭിക്കുന്ന പൊതു സഭായോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. റ്റി ജെ സാമുവൽ മുഖ്യ സന്ദേശം നൽകും. അഞ്ചൽ സെക്ഷൻ കൊയർ, ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.