പാസ്റ്റർ കെ.എസ്. ഉമ്മൻ ലെജു (51) നിര്യാതനായി
തിരുവല്ല: ആഞ്ഞിലിത്താനം കൊച്ചിയിൽ ഇളയിടത്ത് ഹെബ്രോനിൽ പാസ്റ്റർ കെ.എസ്. ഉമ്മൻ ലെജു (51) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 9ന് വസതിയിലും ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.
കുവൈത്ത് മിഡിൽ ഈസ്റ്റ് ചർച്ച് ചർച്ച് ഓഫ് ഗോഡിലെ സഭാ ശുശ്രൂഷകനും ടിആർസി കമ്പനി (കുവൈത്ത്) ഉദ്യോഗസ്ഥനുമായിരുന്നു.
ചെന്നീർക്കര കാലായിൽ കുഞ്ഞുമോളുടെയും പരേതനായ കെ.എസ്.ഉമ്മൻ്റെയും മകനാണ്. ഭാര്യ: ജോളി. മക്കൾ: എയ്ഞ്ചൽ, ഇവാഞ്ചൽ, ഏബൽ.

